Gold prices shot up on Monday to their highest in nearly a year as inverstors bought safe haven assets amid worries that North korea might launch more missiles in the wake of its sixth and largest nuclear test. <br /> <br /> റെക്കോര്‍ഡിട്ട് സ്വര്‍ണ്ണ വില കുതിയ്ക്കുന്നു. തിങ്കളാഴ്ച സ്വര്‍ണ്ണത്തിന് 200 രൂപ വര്‍ധിച്ചതോടെ 10 ഗ്രാമിന് 30,600 രൂപയാണ് വില. ഉത്തരകൊറിയ നടത്തിയ അണുവായുധ പരീക്ഷണത്തെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെയാണ് സ്വര്‍ണ്ണവില ഈ വര്‍ഷത്തെ റെക്കോര്‍ഡില്‍ എത്തിയിട്ടുള്ളത്. സ്വര്‍ണ്ണത്തിന് പുറമേ വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. 200 രൂപ വര്‍ധിച്ചതോടെ വെള്ളി കിലോയ്ക്ക് 41,000 രൂപയിലെത്തി. ഇത് നാണയ നിര്‍മാണത്തിനെയും വ്യാപാര ആവശ്യങ്ങള്‍ക്ക് വെള്ളിയെ ആശ്രയിക്കുന്നവരെയുമാണ് ബാധിക്കുക. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ്ണവിലയില്‍ കുതിപ്പ് തന്നെയാണ് പ്രകടമാകുന്നത്.
